arif

തിരുവനന്തപുരം/മലപ്പുറം/കോഴിക്കോട്: സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് കോഴിക്കോട് മിഠായിത്തെരുവിലെ ജനത്തിരക്കിലേക്ക് ഇറങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനും പൊലീസിനും വീണ്ടും വെല്ളുവിളി ഉയർത്തി. സർക്കാരുമായുള്ള ഏറ്റുമുട്ടലിൽ ജനകീയനെന്ന പരിവേഷം നേടാനും കഴിഞ്ഞു. ഗവർണറുടെ നടപടിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി ഗവർണറെ തിരിച്ചുവിളിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടേണ്ടിവരുമെന്ന് കൊട്ടാരക്കരയിൽ തുറന്നടിച്ചു.

എസ്.എഫ്.ഐ പ്രതിഷേധത്തെ തുടർന്ന് മുഖ്യമന്ത്രിയും ഗവർണറും നേർക്കുനേർ ഏറ്റുമുട്ടിയതോടെ അസാധാരണമായ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞു.

മന്ത്രിസഭാ പുനഃസംഘടനയും പിന്നാലെ ബഡ്ജറ്റ് സമ്മേളനവും നടക്കാനിരിക്കേയാണ് ഈ ഏറ്റുമുട്ടൽ. ചാൻസലർ പരമാധികാരിയാണെന്ന് സുപ്രീംകോടതി വിധിച്ചെങ്കിലും അതിന്റെ മറവിൽ എന്തും ചെയ്യാൻ ഗവർണറെ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാരും എസ്.എഫ്.ഐയും. വിട്ടുകൊടുക്കാൻ ഗവർണറും തയ്യാറല്ല.

ഞായറാഴ്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ തനിക്കെതിരെ എസ്.എഫ്.ഐ പ്രവർത്തകർ ഉയർത്തിയ പ്രതിഷേധബാനറുകൾ പൊലീസിനെക്കൊണ്ട് നീക്കം ചെയ്യിച്ചെങ്കിലും തൊട്ടുപിന്നാലെ തിരികെ കെട്ടിയതാണ് ഗവർണറെ ചൊടിപ്പിച്ചത്. ഇന്നലെ എസ്.എഫ്.ഐ പ്രതിഷേധം വ്യാപകമാക്കുകയും ചെയ്തു. ഇതോടെയാണ് തെരുവിലേക്ക് പോവുകയാണെന്ന് ഗവർണർ പ്രഖ്യാപിച്ചത്. സുരക്ഷ വേണ്ടെന്ന് പറഞ്ഞെങ്കിലും പൊലീസ് അകമ്പടി പോയി. മിഠായിത്തെരുവിലും പൊലീസിനെ വിന്യസിച്ചിരുന്നു.

സത്കാര പ്രിയരല്ലേ,

അടുത്തേക്ക് വരൂ...

'എനിക്ക് പ്രത്യേക സുരക്ഷ വേണ്ട, ഈ നാട്ടുകാർ സംരക്ഷിച്ചുകൊള്ളും..' എന്നു പ്രഖ്യാപിച്ചാണ് തേഞ്ഞിപ്പലത്തെ യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിൽ നിന്ന് കോഴിക്കോട് നഗരത്തിലെ തിരക്കേറിയ മിഠായിത്തെരുവിലേക്ക് ഉച്ചയോടെ ഗവർണർ എത്തിയത്. ഗവർണർ എത്തുംമുമ്പേ പൊലീസ് ഓടിപ്പാഞ്ഞെത്തി നിലയുറപ്പിച്ചിരുന്നു.

സൗഹൃദത്തിന്റെയും സത്കാരപ്രിയരുടെയും നാടല്ലേ. ഇവിടെ ആർക്കും എന്റെ മുന്നിലേക്ക് വരാം. സംസാരിക്കാം. ഒരു വിലക്കുമില്ല. പ്രത്യേക സുരക്ഷയും വേണ്ട..' കാറിൽ വന്നിറങ്ങിയ ഗവർണറുടെ വാക്കുകൾ കേട്ട് നാട്ടുകാരുടെ അങ്കലാപ്പ് മാറിയെങ്കിലും പൊലീസിന്റെ ചങ്കിടിപ്പ് കൂടി.


പന്ത്രണ്ടേകാലോടെ പൊലീസ് നിലയുറപ്പിച്ചിരുന്നു. പിന്നാലെ ഗവർണറും വാഹനവ്യൂഹവും എത്തി. ആദ്യം ഇറങ്ങിയത് മിഠായിത്തെരുവിന് സമിപത്തെ ബി.എം. സ്‌കൂളിന് മുമ്പിൽ. കുട്ടികളെ എടുത്തുയർത്തിയും കുശലം ചോദിച്ചും കുറച്ചുസമയം. നേരെ മിഠായിത്തെരുവിലേക്ക്. നാട്ടുകാരും വ്യാപാരികളുമടക്കം നൂറുകണക്കിനാളുകൾ തടിച്ചുകൂടി. അവർക്ക് ഇടയിലൂടെ എല്ലാവരെയും അഭിവാദ്യം ചെയ്ത് മുന്നോട്ട്. എസ്.കെ.പൊറ്റക്കാടിന്റെ പ്രതിമയ്ക്ക് മുന്നിൽനിന്നു മിഠായിത്തെരുവ് അവസാനിക്കുന്ന ദീവാർ ഹോട്ടലിന് മുന്നിലേക്ക് ഏതാണ്ട് അരകിലോമീറ്റർ. അത്രയും ദൂരം താണ്ടിയത് മൂക്കാൽ മണിക്കൂർകൊണ്ട്. ഹൽവ കടകളിൽ കയറി. ഗോതമ്പ് ഹൽവ ചോദിച്ചു. കൈയിലേക്ക് നീട്ടിയപ്പോൾ നാവിലേക്ക് തരണമെന്നായി ഗവർണർ. അവർ മധുരം നുള്ളി നൽകി. മൂന്നു കടകളിൽ നിന്ന് ഹൽവ രുചിച്ചു.

അഭിവാദ്യം ചെയ്ത കടകളിലെല്ലാം കയറി. ടെക്സ്റ്റൈൽസിൽ നിന്ന് തൊപ്പി വാങ്ങി.

വഴിയേ പോയവർക്കും കച്ചവടക്കാർക്കുമൊപ്പം സെൽഫിയെടുത്തു. പെട്ടിക്കടക്കാരോടും ഫുട്പാത്ത് കച്ചവടക്കാരോടും കുശലം പറഞ്ഞു. അതിനിടെ പി.രഘുനാഥടക്കം ബി.ജെ.പി നേതാക്കൾ അഭിവാദ്യമർപ്പിക്കാനെത്തി. യുവമോർച്ച പ്രവർത്തകർ പലയിടത്തും അഭിവാദ്യ മുദ്രാവാക്യം മുഴക്കി. എവിടെയും പ്രതിഷേധക്കാരെത്തിയില്ല. ഗവർണർ മടങ്ങിയശേഷം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രതിഷേധങ്ങൾ നഗരത്തിൽ അരങ്ങേറി.

ക​ണ്ണൂ​രി​ലെ​ ​അ​ക്ര​മ​ങ്ങ​ൾ​ക്ക് ​പി​ന്നി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നാ​ണ്.​ ​കേ​ര​ള​ ​പൊ​ലീ​സി​നെ​ ​നി​ഷ്‌​ക്രി​യ​മാ​ക്കു​ന്ന​ത് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഇ​ട​പെ​ട​ലാ​ണ്.
-​ആ​രി​ഫ് ​മു​ഹ​മ്മ​ദ്ഖാ​ൻ,
​ ​ഗ​വ​ർ​ണർ

ഗ​വ​ർ​ണ​ർ​ ​അ​ങ്ങേ​യ​റ്റം​ ​പ്ര​കോ​പ​ന​പ​ര​മാ​യ​ ​അ​ന്ത​രീ​ക്ഷം​ ​സൃ​ഷ്ടി​ക്കു​ക​യാ​ണ്.​ ​കേ​ര​ള​ത്തി​ന്റെ​ ​സ​മാ​ധാ​ന​പ​ര​മാ​യ​ ​അ​ന്ത​രീ​ക്ഷം​ ​ത​ക​ർ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണെ​ന്ന​ ​ഗു​രു​ത​ര​മാ​യ​ ​ആ​രോ​പ​ണം​ ​സ​ർ​ക്കാ​രി​ന് ​ഉ​ന്ന​യി​ക്കേ​ണ്ടി​ ​വ​രും.
-​പി​ണ​റാ​യി​ ​വി​ജ​യ​ൻ,
മു​ഖ്യ​മ​ന്ത്രി