1
ദേശീയ സ്കൂൾ വോളിബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കേരള ടീം അംഗം മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ശ്രീനന്ദ ദിലീപിന് സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ നൽകിയ യാത്രയയപ്പ്

വടകര : ഡിസം. 26 മുതൽ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നടക്കുന്ന ദേശീയ സ്കൂൾ വോളിബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കേരള ടീം അംഗം മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ശ്രീനന്ദ ദിലീപിന് സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കണ്ണൂരിൽ നടക്കുന്ന അഞ്ച് ദിവസത്തെ പരിശീലനത്തിന് ശേഷം ടീം തിരുച്ചിറപ്പളളിയിലേക്ക് യാത്ര തിരിക്കും. യാത്രയയപ്പ് യോഗം പ്രധാനാദ്ധ്യാപകൻ പി.കെ.ജിതേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബി. ബീന സ്വാഗതം പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി രജുലാൽ ടി.പി. കായികാദ്ധ്യാപകരായ ടി.എം.സുബെർ,​ ശ്രീജിത്ത് ടി.പി എന്നിവർ പ്രസംഗിച്ചു.