
കോഴിക്കോട്: മുഹമ്മദ് റഫിയുടെ 100ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുഹമ്മദ് റഫി ഫൗണ്ടേഷൻ 22ന് ആറു മണിക്ക് കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിൽ റഫി നൈറ്റ് സംഘടിപ്പിക്കുന്നു. പ്രശസ്ത ഗായകൻ മുഹമ്മദ് അസ്‌ലം ഗാനമേളയ്ക്ക് നേതൃത്വ നൽകും.
പഞ്ചാബിലെ ഗുരുദാസ്പുരിലെ കൽവീന്ദർ സിംഗിന്റെ പാട്ടുകൾ ഉണ്ടായിരിക്കും. കാനത്തിൽ ജമീല എം.എൽ.എ മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ സ്‌നേഹിൽകുമാർ സിംഗ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ മുഹമ്മദ് റഫി ഫൗണ്ടേഷൻ പ്രസിഡന്റ് മെഹ്‌റൂഫ് ഐ മണലൊടി, വൈസ് പ്രസിഡന്റ് എൻ.സി അബ്ദുള്ളക്കോയ, ജനറൽ സെക്രട്ടറി എം.വി മുർഷിദ് അഹമ്മദ്, ട്രഷറർ മുരളീധരൻ കെ. ലൂമിനസ്, കൺവീനർ കെ. സുബൈർ എന്നിവർ പങ്കെടുത്തു.