കോഴിക്കോട്: ഗ്ലോബൽ ഇന്ത്യൻ സ്റ്റുഡന്റ് ഡിജിറ്റൽ ഫെസ്റ്റ് 22, 23 തിയതികളിൽ ദയാപുരം റസിഡൻഷ്യൽ സ്‌കൂളിൽ നടക്കും. 22ന് രാവിലെ 9.30ന് നൗക്രി.കോം ഫൗണ്ടറും അശോക സർവകലാശാല കോ ഫൗണ്ടറുമായ സഞ്ജീവ് ബിഖ്ചന്ദാനി ഉദ്ഘടനം ചെയ്യും. ദയാപുരം ചെയർമാൻ ഡോ. എം.എം. ബഷീർ അദ്ധ്യക്ഷത വഹിക്കും. മൊബൈൽ ആപ്പ് കോഡിംഗ്, വെബ്‌സൈറ്റ് കോഡിംഗ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, നിർമിതബുദ്ധി മേഖലകളിലാണ് പ്രദർശനങ്ങളും അവതരണങ്ങളും കേരളത്തിൽ നിന്നും വിദേശത്ത് നിന്നുമായി 42 സ്‌കൂളുകൾ ഫെസ്റ്റിൽ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ പി. ജ്യോതി, ഫെസ്റ്റ് ഡയറക്ടർ സി.ടി. ആദിൽ, ഇഷിത തപസ് എന്നിവർ പങ്കെടുത്തു.