ral-l
വടകര മുനിസിപ്പാലിറ്റിക്കു സമീപം ഒന്തം റോഡ് റെയിൽ ക്രോസി ഗിന് സമീപം റെയിൽവെ സ്ഥാപിച്ച. മുന്നറിയിപ്പ് ബോർഡ്

വടകര: സുരക്ഷാ വിലക്കുകളുടെ അടയാളങ്ങളിൽ വലഞ്ഞ് നാട്ടുകാർ. കാൽനടക്കാരും വാഹന യാത്രക്കാരും ഈ ബോർഡിനാൽ നട്ടം തിരിയുകയാണ്. ഇതു വഴി പോകരുത്, റെയിൽ മുറിച്ചു കടക്കരുത് എന്നാണ് ബോർഡിലുള്ളത്. ലംഘിച്ചാൽ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിക്കപ്പെടുമെന്നും ഇതിൽ മുന്നറിയിപ്പുണ്ട്. ഇത്തരം നിയന്ത്രണ ബോർഡ് വയ്ക്കുന്നവർ യാത്രക്കായി മറുവഴി കൂടി കാണിക്കണം എന്നാണ് നാട്ടുകാർ പറയുന്നത്. നഗരസഭക്ക് സമീപത്തു നിന്നും ഒന്തം റോഡു വഴി വടകര കോടതി പരിസരത്ത് അഞ്ചു മിനിറ്റിൽ എത്താൻ കഴിയുമെന്നിരിക്കെയാണ് ഇതുവഴി യാത്ര തടസപ്പെടുത്തിയുള്ള നീക്കമുണ്ടായത്. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഉദ്യമം നിർത്തിവെക്കുകയുണ്ടായി. ഈ വഴി തടസപ്പെടുമ്പോൾ മേൽപ്പാലം വഴി അഞ്ച് വിളക്ക് ഭാഗത്തേക്ക്, ഐസ് റോഡ് വഴിയോ മേൽപ്പാലം വഴിയോ വാഹനത്തിൽ കുരുക്കിൽ പെടാതെ സഞ്ചരിച്ച് എത്താൻ 15 മിനുട്ട് നേരം വേണ്ടിവരും. എന്നാൽ കാൽനടക്ക് ഉതകുന്ന മേൽപ്പാലം പോലുള്ള സംവിധാനം ഒരുക്കാൻ നടപടി എടുക്കുന്നതിന് പകരം റെയിൽവേ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് കൈ കഴുകുകയാണ് . ഇന്ത്യൻ റെയിൽവേ നിയമത്തിലെ സെക്ഷൻ 107 പ്രകാരം അനധികൃതമായി റെയിൽവെ ട്രാക്കിൽ പ്രവേശിക്കുന്നത് ശിക്ഷാർഹമാണ് എന്നാണ് ബോർഡിൽ രേഖപ്പെടുത്തിയിട്ടുള്ളത്. വടകര റയിൽവേ സ്റ്റേഷനിൽ നിന്നും കണ്ണെത്തും ദൂരത്താണ് റെയിൽവേ ക്രോസ്