2
പടം: സി.പി.ഐ. നേതാക്കളായിരുന്നഎം.പി. കൃഷ്ണൻ, മുണ്ടക്കൽ കുഞ്ഞിരാമൻ, കെ. ഗംഗാധരൻ നമ്പ്യാർ എന്നിവരുടെ ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായുള്ള കുടുംബ സംഗമം സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം അജയ് ആവള ഉദ്ഘാടനം ചെയ്യുന്നു..

തൂണേരി: സി.പി.ഐ നേതാക്കളായിരുന്ന തൂണേരി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. കൃഷ്ണൻ, തൂണേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് മുണ്ടക്കൽ കുഞ്ഞിരാമൻ കർഷക നേതാവ് കെ.ഗംഗാധരൻ നമ്പ്യാർ എന്നിവരുടെ ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ തൂണേരി ലോക്കൽ കമ്മിറ്റി വെള്ളൂരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു. വിമൽകുമാർ കണ്ണങ്കൈ അദ്ധ്യക്ഷത വഹിച്ചു. എം.സി. നാരായണൻ നമ്പ്യാർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കൗൺസിൽ അംഗം ശ്രീജിത്ത് മുടപ്പിലായി, മണ്ഡലം കമ്മിറ്റി അംഗം ഐ.വി. ലീല, എം.ടി.കെ.രജീഷ്, ഐ.വി. കുമാരൻ എന്നിവർ പ്രസംഗിച്ചു.