മുക്കം: സർക്കാർ പരിപാടി എന്ന പേരിൽ നവകേരള സദസിലൂടെ എൽ.ഡി.എഫ് നടത്തുന്ന രാഷ്ട്രീയ പ്രചാരണത്തിനെതിരെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന തിരുവമ്പാടി മണ്ഡലം കുറ്റവിചാരണ സദസ് 20ന് വൈകിട്ട് മൂന്നിന് മുക്കത്ത് നടക്കും. കെ. പി. സി. സി വർക്കിംഗ് പ്രസിഡന്റ് വി. ടി. ബൽറാം ഉദ്ഘാടനം ചെയ്യും. എം. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പി. കെ. നവാസ് മുഖ്യ പ്രഭാഷണം നടത്തും. വാർത്ത സമ്മേളനത്തിൽ നേതാക്കളായ എ. എം .അഹമ്മദ്കുട്ടി ഹാജി, സണ്ണി കിഴക്കരക്കാട്ട് , സി .കെ. കാസിം, എം. സിറാജുദ്ദീൻ, പി. ജി .മുഹമ്മദ്, ബി. പി. റഷീദ്, യൂനുസ് പുത്തലത്ത്, സി.ജെ.ആന്റണി, അബ്ദു കൊയങ്ങോൻ എന്നിവർ പങ്കെടുത്തു.