photo
ആർ ജെ.ഡി. ഉണ്ണികുളം പഞ്ചായത്ത് പൊതുയോഗം സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി. ദാമോദരൻ ഉദ്ഘാടനം ചെയ്യുന്നു

എകരുൽ: ആർ.ജെ.ഡി ഉണ്ണികുളം പഞ്ചായത്ത് കൺവെൻഷൻ ഇയ്യാട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം അന്നമ്മ മങ്കരയിൽ പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ഇ. രവീന്ദ്രനാഥ്, ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് എൻ. നാരായണൻ കിടാവ്, ഇ.സി. നൗഷാദ്, ടി.പി.കൃഷ്ണൻകുട്ടി കുറുപ്പ്, സി.കെ. അശ്വന്ത്, പി.ഉഷ എന്നിവർ പ്രസംഗിച്ചു. എൻ. രമേശൻ സ്വാഗതവും ഇ. അഷറഫ് നന്ദിയും പറഞ്ഞു. വൈകിട്ട് നടന്ന പൊതുയോഗം ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പ്രസിഡന്റ് സബാഹ് പുൽപ്പറ്റ മുഖ്യപ്രഭാഷണം നടത്തി. ഇ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ. രമേശൻ, രാഗേഷ് കരിയാത്തൻകാവ്, ഇ.സി. നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.