news
പടം. വേളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ സായാഹ്ന ധർണ്ണ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്യുന്നു.

വേളം: വണ്ടിപ്പെരിയാറിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ബാലികയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വേളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കേളോത്ത് മുക്കിൽ സായാഹ്ന ധർണ നടത്തി .ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. പി.സത്യൻ അദ്ധ്യക്ഷത വഹിച്ചു. മഠത്തിൽ ശ്രീധരൻ , സി എം കുമാരൻ , സി കെ ശ്രീധരൻ, എം.വി.സിജീഷ്, ടി.വി കുഞ്ഞിക്കണ്ണൻ, കെ.സി ബാബു, തായന ബാലാമണി, പി .കെ .ഷമിർ, അനിഷ പ്രദീപ്, പി .കെ .ചന്ദ്രൻ , അഡ്വ. മുഹമ്മദ് ഫൈസൽ,ടി .ദിനേശൻ, ലീല ആര്യൻ കാവിൽ , എം കെ അനീഷ്, സി എം വിജേഷ് എന്നിവർ പ്രസംഗിച്ചു.