news
പടം.. വയോധികയായ ചിരുത

കുറ്റ്യാടി : വയോധികയും കുടുംബവും താമസിക്കുന്ന വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തിയതായി പരാതി. കല്ലുനിര-കൊറ്റോം പാറ റോഡിൽ വലിയപറമ്പിനടുത്ത് പുറായിൽ തൊണ്ണൂറ്റിനാലുകാരി ചിരുതയുടെ വീട്ടിലേക്കുള്ള വഴിയാണ് മതിൽ കെട്ടി അയൽ വാസി തടസ്സപ്പെടുത്തിയത്. കഴിഞ്ഞ 50 വർഷമായി ഉപയോഗിച്ചിരുന്ന വഴിയാണിത്. ചിരുതയ്ക്ക് വീട്ടിലേക്ക് നടന്നു പോകാൻ പോലും കഴി യാത്ത അവസ്‌ഥയാണ് നിലവിലുള്ളത്. മരുതോങ്കര പഞ്ചായത്തിലും തൊട്ടിൽപാലം പൊലീസിലും പരാതി നൽകിയിട്ടും കാര്യമായ നടപടി എടുത്തില്ലെന്നാണ് ഇവർ പറയുന്നത്. വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനും വഴി തടസപ്പെടുത്തിയതിനുമെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ചിരുത കലക്ടർ, നാദാപുരം ഡി.വൈ.എസ്‌.പി തുടങ്ങിയ അധികാരികൾക്ക് പരാതി നൽകി. വഴി നടക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ചിരുതയും കുടുംബവും.