1
കചിക ആർട്ട് ഗാലറി ലോഗോ

വടകര : കടത്തനാട്ടിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയിൽ വടകരയിൽ ഒരുങ്ങുന്ന ആർട്ട് ഗ്യാലറി 'കചിക' 26ന് വൈകിട്ട് നാലിന് എടോടി-പുതിയ ബസ്റ്റാൻഡ് റോഡിൽ കേരള ലളിതകലാ അക്കാഡമി ചെയർമാൻ മുരളിചീരോത്ത് ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്‌സൺ ബിന്ദു.കെ.പി അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പൽ വൈസ് ചെയർമാൻ സജീവ് കുമാർ, വാർഡ് കൗൺസിലർ സി.വി.പ്രസീദൻ, ചിത്രകാരന്മാരായ മദനൻ, സുധീഷ് കോട്ടേമ്പ്രം, നിരൂപകനായ കെ.വി.സജയ് എന്നിവർ പങ്കെടുക്കും. ഗ്യാലറിയിലെ ആദ്യ പ്രദർശനമായി വടകരയിലെ 40 ചിത്രകാരന്മാരുടെ ചിത്രങ്ങൾ 26 മുതൽ ജനുവരി രണ്ടാം തിയതിവരെ പ്രദർശിപ്പിക്കും.