രാമനാട്ടുകര: രസതന്ത്ര പഠന ശാഖകളിലെ നൂതന ഗവേഷണ പ്രവണതകൾ ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര കോൺഫറൻസിന് ഫാറൂഖ് കോളേജിൽ തുടക്കമായി. സ്വിറ്റ്സർലന്റിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയൽസ് ഇന്റർ ഫാക്കൽറ്റി ബയോ എൻജിനീയറിംഗിലെ പ്രൊഫസർ ഫ്രാൻസിസ്കോ സ്റ്റെല്ലാഷി ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. എ.പി കവിത അദ്ധ്യക്ഷത വഹിച്ചു. സമഗ്ര സംഭാവനക്കുള്ള ഇ.എഫ് .സി .എസ് അവാർഡിന് പ്രൊഫ. കോയട്ടിയും യുവശാസ്ത്രജ്ഞനുള്ള അവാർഡിന് നിർമലഗിരി കോളേജിലെ ഡോ. നൈജിൽ തോമസും അർഹരായി. പദ്മശ്രീ പ്രൊഫ. ടി. പ്രദീപ് (ഐ.ഐ.ടി മദ്രാസ് ) , പ്രൊഫ. ആർ. മുരുഗവേൽ (ഐ.ഐ.ടി. മുംബയ്), പ്രൊഫ. ജി. രംഗറാവു (ഐ.ഐ.ടി. മുംബയ്) എന്നിവർ ഗവേഷണ ഫലങ്ങൾ അവതരിപ്പിച്ചു . കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എ .ആയിഷ സ്വപ്ന പ്രസംഗിച്ചു. കോൺഫറൻസിന് വ്യാഴാഴ്ച സമാപിക്കും.