news
കുന്നേൽതോടിനു കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ പ്രവൃത്തി ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നരിപ്പറ്റ: നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ വാളൂക്ക് ചെന്നാട്ട് കവല - പന്നിമല കുന്നേൽതോടിനു കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ പ്രവൃത്തി ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അദ്ധ്യക്ഷത വഹിച്ചു. ഷാജു ടോം, അൽഫോൻസ റോബിൻ, മരിയ ഗിരി, നിഖിൽ പുത്തൻവീട്ടിൽ, ആന്റണി ഈരൂരി, ബിനീഷ് എബ്രഹാം, ജോർജ് കിഴക്കേക്കര, ബിബിൻ തോമസ്, ജെയിൽ ജോർജ്, ബിബിൻ ജേക്കബ്, ജോയ് തോമസ് എന്നിവർ പ്രസംഗിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 22 ലക്ഷം രൂപ ചെലവിട്ടാണ് പാലം നിർമ്മിക്കുന്നത്.