news
മരുതോങ്കര ഗ്രാമപഞ്ചായത്ത് ക്ഷീരഗ്രാമം പദ്ധതി ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മരുതോങ്കര: മരുതോങ്കര ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ഇ.കെ.വിജയൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി , വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ അശോകൻ , ബ്ലോക്ക് സ്ഥിരംസമിതി അദ്ധ്യക്ഷ എൻ. കെ.ലീല, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ബാബുരാജ് സി .പി ,വി .പി റീന, ഡെന്നീസ് തോമസ്, ബ്ലോക്ക് മെമ്പർ കെ. ഒ .ദിനേശൻ . ഡപ്യൂട്ടി ഡയറക്ടർ ജീജ. കെ .എം, ക്ഷീര വികസന ഓഫീസർമാരായ പി .സജിത, എസ്. അനുശ്രീ, ലീന .ടി .കെ എന്നിവർ പ്രസംഗിച്ചു.