മുക്കം: കേരളത്തിൽ ജാതി സെൻസസ് നടത്തുക, എയ്ഡഡ് സ്കൂൾ നിയമനം പി. എസ്. സിയ്ക്ക് വിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 21, 22, 23 തിയതികളിൽ വെൽഫെയർ പാർട്ടി നടത്തുന്ന തിരുവമ്പാടി മണ്ഡലം ജാഥ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജോൺ തിരുവമ്പാടിയിൽ ഉദ്ഘാടനം ചെയ്യും. ഷംസുദ്ദീൻ ചെറുവാടിയുടെ നേതൃത്വത്തിൽ ഈങ്ങാപ്പുഴയിൽ നിന്നാരംഭിക്കുന്ന ജാഥ 50 കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം ചുള്ളിക്കാപറമ്പിൽ സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീൻ ചെറുവാടി, സെക്രട്ടറി ഇ. കെ. കെ. ബാവ , വൈസ് പ്രസിഡന്റ് ജാഫർ, അസി.സെക്രട്ടറി തോമസ് പുല്ലൂരാംപാറ എന്നിവർ പങ്കെടുത്തു,