കോഴിക്കോട് : ഫാർമസ്യൂട്ടിക്കൽ മേഖലയിലെ വിവിധങ്ങളായ പ്രശ്നങ്ങളുയർത്തി ഫെഡറേഷൻ ഓഫ് മെഡിക്കൽ സെയിൽസ് ആൻഡ് റെപ്രസന്റിറ്റീവ് അസോസിയേഷൻ ഓഫ് ഇന്ത്യ നടത്തുന്ന പണിമുടക്കിന് ഓൾ ഇന്ത്യ ഇൻഷ്വറൻസ് എംപ്ലോയീസ് അസോസിയേഷൻ ഐക്യദാർഢ്യം അറിയിച്ചു. സാധാരണക്കാർക്ക് താങ്ങാനാവുന്ന രീതിയിൽ മരുന്നുകളുടെ വില നിയന്ത്രിക്കുക , മരുന്നുകൾക്കുമേൽ ചുമത്തുന്ന ജിഎസ്ടി ഒഴിവാക്കുക, ഫാർമസ്യൂട്ടിക്കൽ തൊഴിൽ മേഖലയിലെ അധാർമികമായ തൊഴിൽ സമ്പ്രദായങ്ങൾ നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പണിമുടക്കിൽ ഉന്നയിക്കുന്നത്. പണിമുടക്കിന് പിന്തുണ നൽകുന്നതായും രാജ്യത്തെ മൊത്തം തൊഴിലാളികളും മെഡിക്കൽ റെപ്രസന്റിറ്റീവുമാർ നടത്തുന്ന പണിമുടക്കിന് പിന്തുണ പ്രഖ്യാപിക്കണമെന്നും എ.ഐ.ഐ.ഇ.എ ജനറൽ സെക്രട്ടറി ശ്രീകാന്ത് മിശ്ര അഭ്യർത്ഥിച്ചു.