b
ബി.ജെ.പി

കോഴിക്കോട് : കമ്മ്യൂണലിസ്റ്റ് കോൺഗ്രസ് കൂട്ടുകെട്ട് ഭാരതത്തിന്റെ വിഭജനത്തിന് ശ്രമിക്കുകയാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഒ.ബി.സി മോർച്ച ജില്ലാ കമ്മിറ്റി മാരാർജി ഭവനിൽ സംഘടിപ്പിച്ച അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് നാരങ്ങയിൽ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ, വൈസ് പ്രസിഡന്റ് അഡ്വ. കെ.വി. സുധീർ, അജയ് നെല്ലിക്കോട്, ടി.വി. ഉണ്ണികൃഷ്ണൻ, ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. അജിത്കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.എം. അനിൽകുമാർ, കെ. അജയഘോഷ്, സംസ്ഥാന ഐ.ടി. കൺവീനർ രാഗേഷ് നാഥ് എന്നിവർ പ്രസംഗിച്ചു.