lockel
പടം : സർജി യസേനിൻ പുരസ്കാരം ലഭിച്ച ഡോ. ശരത് മണ്ണൂരിന് കടലുണ്ടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ ശിവദാസൻ ഉപഹാരം നൽകുന്നു.

കടലുണ്ടി: റഷ്യൻ വിദേശകാര്യ വകുപ്പിന്റെ സർജി യസേനിൻ പുരസ്കാരം ലഭിച്ച ഡോ. ശരത് മണ്ണൂരിനെ യുവ കലാസാഹിതി കടലുണ്ടി മേഖലാ കമ്മിറ്റി അനുമോദിച്ചു. നവധാര ഹാളിൽ നടന്ന ചടങ്ങിൽ പരമശിവൻ പഴഞ്ചണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. കടലുണ്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ശിവദാസൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. ക്ഷേമ കാര്യസമിതി ചെയർമാൻ മുരളി മുണ്ടേങ്ങാട്ട് പൊന്നാട അണിയിച്ചു. ജില്ലാ സെക്രട്ടറി അഷറഫ് കുരുവട്ടൂർ , എം എ ബഷീർ, ചെറുകാട്ട് കൃഷ്ണൻ ,

ജയശങ്കർ കിളിയൻകണ്ടി, ഉദയൻ കാർക്കോളി, കെ സി ദാസ് , ദിനേശ്ബാബു അത്തോളി, റജീന പുറക്കാട്ട്, വിജയകുമാർ പൂതേരി,

ലതാ റാണി, ഡോ. ശരത് മണ്ണൂർ , ബൈജു ചന്ദ്രൻ , പി അഭിരാമി എന്നിവർ പ്രസംഗിച്ചു.