ബോപ്പൂർ: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ് മൂന്നാം സീസണിന്റെ പ്രചാരണാർത്ഥം ജില്ലയിൽ ഇന്ന് സെപക് താക്രോ അഥവാ കിക്ക് വോളിബോൾ നടക്കും. കോഴിക്കോട് ബീച്ചിൽ വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന മത്സരം പുരുഷ വിഭാഗത്തിലാണ്. സ്ത്രീ വിഭാഗത്തിൽ സെപക് താക്രോ പ്രദർശനം നടക്കും.

നാല് ജില്ലകളിൽ നിന്നുള്ള ടീമുകളാണ് മത്സര ​ എക്‌സിബിഷൻ വിഭാഗത്തിലായി പങ്കെടുക്കുന്നത്. ഒന്നാം സ്ഥാനം നേടുന്നവർക്ക് 8000 രൂപയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 4000 രൂപയും സമ്മാനം ലഭിക്കും.