കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന ഗ്രീൻ ക്ലീൻ കേരള മിഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഹരിത ശുചിത്വ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് പ്രൊഫ. ശോഭീന്ദ്രന്റെ പേരിൽ ഒരു ലക്ഷം രൂപയുടെ പുരസ്‌കാരങ്ങളും സമ്മാനങ്ങളും നൽകും. ഗ്രീൻ ക്ലീൻ കേരള മിഷനാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. പദ്ധതിയുടെ ഭാഗമായി 2024 ജൂൺ 5 വരെയുള്ള 24 ആഴ്ചകളിൽ ഗ്രീൻ ക്ലീൻ കേരള എന്ന യൂട്യൂബ് ചാനലിലൂടെ നൽകുന്ന വിവിധ ഹരിത ടാസ്‌കുകളിലും മത്സരങ്ങളിലും ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന വ്യക്തികൾക്കും കൂട്ടായ്മകൾക്കുമാണ് പുരസ്‌കാരങ്ങളും സമ്മാനങ്ങളും നൽകുന്നത്. വിവരങ്ങൾക്ക് : 9645 964592