കോഴിക്കോട് ; കാരപ്പറമ്പ് നെല്ലിക്കാവ് ശ്രീ ഭഗവതി ക്ഷേത്രം ഊട്ടുപുര ഉദ്ഘാടനം 24ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള
നിർവഹിക്കും. സപ്താഹ പാട്ടുത്സവ കമ്മിറ്റി ചെയർമാൻ ഡോ. എം.പി പ്രകാശൻ അദ്ധ്യക്ഷ വഹിക്കും. ഊട്ടുപുര നിർമാണ കോൺട്രാക്ടർ കെ. സബീഷ് കുമാറിനെ ആദരിക്കും. വാർഡ് കൗൺസിലർ നവ്യ ഹരിദാസ്, സാഹിത്യകാരൻ കെ.എസ് വെങ്കിടാചലം എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ ഒ.പ്രഭാകരൻ, ഡോ. എം.പി.പ്രകാശൻ, രാജഗോപാലൻ മേനോൻ, ലത അരവിന്ദാക്ഷൻ, മോഹൻ ജി നായർ എന്നിവർ പങ്കെടുത്തു.