dddddddddd
പ്രൊവിഡൻസ് എൽ.പി സ്കൂളിലെ ക്രിസ്മസ് ആഘോഷ പരിപാടിയിൽ നിന്ന്

കോഴിക്കോട് : ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥിന്റെ നേതൃത്വത്തിൽ പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മദർ സൂപ്പിരിയർ സിസ്റ്റർ പൂർണിമ, പ്രിൻസിപ്പൽ സിസ്റ്റർ ഡോ. സിൽവി ആന്റണി, ഹൈസ്കൂൾ പ്രധാനാദ്ധ്യാപിക സിസ്റ്റർ മിൻഷ, എൽ .പി സ്കൂൾ പ്രധാനാദ്ധ്യാപിക സിസ്റ്റർ സെലിൻ എന്നിവരെ സന്ദർശിച്ച് പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം കൈമാറി. ജില്ലാ ജനറൽ സെക്രട്ടറി ഇ. പ്രശാന്ത് കുമാർ, അജയ് കെ നെല്ലിക്കോട്, കെ. ഷൈബു, പ്രവീൺ തളിയിൽ , ജഗനാഥൻ , എൻ. പി. പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.