വടകര: ബ്ലോക്ക് തല അങ്കണവാടി കലോത്സവത്തിൽ ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻമാരായി. ചോറോട് ഗ്രാമപഞ്ചായത്താണ് റണ്ണേഴ്സ് അപ്പ്. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.എം.സത്യൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.ചന്ദ്രശേഖരൻ ചോറോട്, പി.ശ്രീജിത്ത് ഒഞ്ചിയം, എം.കെ.വസന്തൻ എന്നിവർ പ്രസംഗിച്ചു. സി .ഡി .പി ഒ.ശോഭന.എം.പി. സ്വാഗതവും ഐ സി.ഡി എസ് സൂപ്പർവൈസർ ഷാരി. എം നന്ദിയും പറഞ്ഞു. ചോറോട്, അഴിയൂർ, ഏറാമല പഞ്ചായത്തുകളിലെ 124 അങ്കണവാടികളിലെ കുട്ടികൾ കലോത്സവത്തിൽ പങ്കെടുത്തു.