news
പടം. കേരളം എന്ന മാനവികത ജില്ലാതല ഉദ്ഘാടനം എം കെ മനോഹരൻ നിർവഹിക്കുന്നു.

കുറ്റ്യാടി: പുരോഗമന കലാ സാഹിത്യ സംഘം "കേരളം എന്ന മാനവികത " എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന വീട്ടുമുറ്റ കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം നരിക്കൂട്ടുംചാലിൽ സംസ്ഥാന സെക്രട്ടറി എം.കെ.മനോഹരൻ നിർവഹിച്ചു . ജില്ലാ പ്രസിഡന്റ് എ.കെ.രമേശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി യു .ഹേമന്ത് കുമാർ, പി .വത്സൻ, ഡോ.മിനി പ്രസാദ്, എ.കെ.പീതാംബരൻ, ടി. കെ.ബിജു, ഒ.പി .ഷിജിൽ, ലക്ഷ്മി ദാമോദർ എന്നിവർ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി പി .പി .സജിത് കുമാർ സ്വാഗതവും ടി. കെ. ജയദേവൻ നന്ദിയും പറഞ്ഞു.