bjp
ഓർക്കാട്ടേരി സപ്ലൈകോ സൂപ്പർ മാർക്കറ്റിലേക്ക് ബി.ജെപി മാർച്ച് നടത്തിയപ്പോൾ

വടകര: അവശ്യ സാധനങ്ങൾ ലഭ്യമാക്കുക,​ ജീവനക്കാരുടെ ജോലി സ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി ഓർക്കാട്ടേരി , കുന്നുമ്മക്കര ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓർക്കാട്ടേരി സപ്ലൈകോ സൂപ്പർ മാർക്കറ്റിലേക്ക് മാർച്ചും ധർണയും നടത്തി . ജില്ലാ ജന:സെക്രട്ടറി എം.മോഹനൻ ഉദ്ഘാടനം ചെയ്തു. ഓർക്കാട്ടേരി ഏരിയ പ്രസിഡന്റ് മന്മഥൻ എം.പി അദ്ധ്യക്ഷത വഹിച്ചു. ഒഞ്ചിയം മണ്ഡലം ജന:സെക്രട്ടറിമാരായ അഭിജിത് കെ.പി, അനിൽ കുമാർ.വി.പി , രമേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. കുന്നുമ്മക്കര മേഖല പ്രസിഡന്റ് ടി.കെ. സജീവൻ സ്വാഗതം പറഞ്ഞു.