പേരാമ്പ്ര: അനധികൃത തെരുവ് കച്ചവടം അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി വെള്ളിയൂർ യൂണിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു. നിയമപരമായി എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് കച്ചവടം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിലെ തെരുവ് കച്ചവടം അനുവദിക്കാൻ പറ്റാത്ത സാഹചര്യമാണ് . ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.കെ.വി അസൈനാർ അദ്ധ്യക്ഷത വഹിച്ചു.ബി.എം മുഹമ്മദ്, എം.എം കുഞ്ഞിരാമൻ,ഹമീദ് കിളായിൽ ,സി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ: അസൈനാർ കെ.വി (പ്രസിഡന്റ്), ഷംസീർ പി (സെക്രട്ടറി ), വിജയൻ കെ(ട്രഷറർ )