gfgs
മൂന്നാമത് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചാരണാർത്ഥം കോഴിക്കോട് ബീച്ചിൽ നടന്ന സെപക് താക്രോ മത്സരം ഉദ്ഘാടനം ചെയ്ത കാലിക്കറ്റ്‌ സർവകലാശാല സിണ്ടിക്കേറ്റംഗം എൽ.ജി. ലിജീഷ് കളിക്കാരെ പരിചയപ്പെടുന്നു

കോഴിക്കോട് : ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച സെപക് താക്രോ പ്രദർശന മത്സരം ആവേശമായി. കോഴിക്കോട് ബീച്ചിൽ നടന്ന വനിതാ വിഭാഗം മത്സരത്തിൽ കോഴിക്കോടിനെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി കാസർകോട് വിജയ കിരീടം ചൂടി. പുരുഷ വിഭാഗം സെപക് താക്രോയിൽ ആദ്യ കളിയിൽ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് എറണാകുളത്തിനെ തകർത്ത് കോഴിക്കോടും ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് മലപ്പുറത്തെ പരാജയപ്പെടുത്തി തൃശൂരും ഫൈനൽ യോഗ്യത നേടി. കാലിക്കറ്റ് സർവകലാശാല സിണ്ടിക്കേറ്റ് അംഗം എൽ.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ ഡോ. റോയ് വി. ജോൺ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.വി സതീശൻ മെഡലുകൾ വിതരണം ചെയ്തു. ഡി.ടി.പി.സി മാനേജർ നിഖിൽ പി. ഹരിദാസ്,​ സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഒ. രാജഗോപാൽ, സെക്രട്ടറി പ്രപു പ്രേമനാഥ് എന്നിവർ പങ്കെടുത്തു.

ഫെസ്റ്റിന്റെ പ്രചാരണാർത്ഥം നാളെ ഫുട്ബോൾ മത്സരവും സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് കോഴിക്കോട് ബീച്ചിലാണ് മത്സരം. പുരുഷ വിഭാഗം മത്സരം സ്പോർട്സ് കൗൺസിൽ മുൻ സംസ്ഥാന പ്രസിഡന്റ് ടി.പി ദാസൻ ഉദ്ഘാടനം ചെയ്യും. ഡെക്കാത്തലോണുമായി സഹകരിച്ച് 16 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.