lockel
എക്സല്ൻസ് അവാർഡുകൾ വിതരണം ചെയ്തു

കോഴിക്കോട്​: സ്ട്രോകിനെതിരെ ബോധവത്കരണം നടത്തുന്ന നിഖില ഫൗണ്ടേഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ​ കോഴിക്കോട് ജെ.ഡി.ടി പോളിടെക്നിക് കോളേജിൽ എഡ്യുക്കേഷൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. വിദ്യാർത്ഥികളായ ​ ആയിഷ,​ ഷംന .കെ​ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.കോഴിക്കോട്​ ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ)​ ഡോ. ശീതൾ ജി മോഹൻ ​ ഉദ്ഘാടനം ചെയ്തു. ഡോ​. മുഹമ്മദ് റിജോഷ് (ന്യൂറോളജി ഡിപ്പാർട്ട്മെന്റ് ഹെഡ്, ഗവ. ബീച്ച് ഹോസ്പിറ്റൽ) മുഖ്യപ്രഭാഷണം നടത്തി. ജെ .ഡി .ടി പോളിടെക്‌നിക് പ്രിൻസിപ്പൽ​ മാനുവൽ ജോർജ് അ​ദ്ധ്യക്ഷത വഹിച്ചു. ഷബാന മൻസൂർ സ്വാഗതവും ഫൗണ്ടേഷൻ സെക്രട്ടറി പ്രസാദ് കണക്കശ്ശേരി നന്ദിയും പറഞ്ഞു.