10
ചെക്യാട് സൗത്ത് എം.എൽ.പി സ്കൂളിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷി ചെക്യാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നാദാപുരം: ചെക്യാട് സൗത്ത് എം.എൽ.പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു.

സ്കൂളിലെ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി ചെക്യാട് സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. സ്കൂൾ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സ്കൂളിൽ തന്നെ വിളയിച്ചെടുക്കുകയാണ് ലക്ഷ്യം. ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രൻ വിത്തുനട്ട് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക ജിഷ എൻ.കെ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാർ, റഫീഖ് എൻ.കെ, കെ. നൗഫൽ, അജയ് ഘോഷ്. കെ.പി, അശ്വതി ബാലൻ, ശ്രുതി, ഷമ്യ. ടി എന്നിവർ പ്രസംഗിച്ചു.