criket
ക്രിക്കറ്റ്

കോഴിക്കോട് : കോഴിക്കോട് ടീച്ചേഴ്സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന എഡ്യുപോർട്ട് ടീച്ചേഴ്സ് ക്രിക്കറ്റ് ലീഗ് സീസൺ 2 ഇന്ന് തുടങ്ങും. രണ്ടുദിവസമായി കൊയിലാണ്ടി മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് മത്സരം. കൃഷ്ണ ബ്രദേഴ്സ്, എം.ബി.എ കുറ്റ്യാടി, എം.ജെ സ്പോർട്സ് അക്കാഡമി, ഇംപൾസ് നന്മണ്ട, ആംപ്ഷെയർ കൊയിലാണ്ടി, ഫാൽക്കൺ ഫറൂഖ് എന്നീ ടീമുകളാണ് പങ്കെടുക്കും. ഏഴ് ഫ്രാഞ്ചൈസികളിലായി നടക്കുന്ന മത്സരത്തിന്റെ ലേലം കഴിഞ്ഞ മാസം നൊച്ചാട് ഹയർസെക്കൻഡറി സ്കൂളിൽ നടന്നിരുന്നു. വാർത്താ സമ്മേളനത്തിൽ ടീച്ചേഴ്സ് ക്രിക്കറ്റ് ക്ലബ് ഭാരവാഹികളായ ‌ഡി. ഏണസ്റ്റോ, ടി.വി രാഹുൽ, അർജുൻ സാരംഗി, ടി.പി. ശ്രീജിലേഷ്, കെ. വിഷ്ണു പ്രസാദ് എന്നിവർ പങ്കെടുത്തു.