news
പടം :ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: ഹരിത കേരള മിഷനും മരുതോങ്കര ഗ്രാമപഞ്ചായത്തും സംയുക്തമായി ജാനകിക്കാടിൽ ശിൽപശാല സംഘടിപ്പിച്ചു. ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് അദ്ധ്യ

ക്ഷത വഹിച്ചു. സെക്രട്ടറി സുജിത്ത് സ്വാഗതം പറഞ്ഞു. നവകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.ടി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ശുചിത്വ മിഷൻ ജില്ലാ അസി. കോ ഓർഡിനേറ്റർ കെ.വി.രാധാകൃഷ്ണൻ , എക്സൈസ് പ്രിവന്റീവ് ഓഫീസർ സി.പി. ചന്ദ്രൻ , ജാനകിക്കാട് ബി.എഫ്.ഒ ദീപേഷ് .സി ,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യ

ക്ഷൻ സി.പി.ബാബുരാജ് , കെ.കെ. രാജൻ,​ കെ.ടി. മുരളി,​ കെ.കെ.സുകുമാരൻ, ഭാസ്കരൻ .പി, ലിനീഷ് ഗോപാൽ എന്നിവർ പ്രസംഗിച്ചു.