kunnamanagalamnews
അടൽ ഇന്നോവേഷൻ മിഷന്റെ ഭാഗമായി മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ദ്വിദിന പരിശീലനം പി.ടി.എ പ്രസിഡന്റ് വി.സി.റിയാസ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കേന്ദ്ര സർക്കാരിന്റെ അടൽ ഇന്നോവേഷൻ മിഷന്റെ ഭാഗമായി മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ദ്വിദിന പരിശീലനം നടത്തി . പി.ടി.എ പ്രസിഡന്റ് വി.സി.റിയാസ് ഖാൻ ഉദ്ഘാടനം ചെയ്തു. എൻ.ഐ.ടി കോഴിക്കോടും ഇൻവോൾവ് റോബോട്ടിക്‌സ് എഡ്യൂക്കേറ്റേഴ്‌സും നയിക്കുന്ന പ്രാക്ടിക്കൽ റോബോട്ടിക് സെഷൻ, മൈക്രോ കൺട്രോളർ ബേസ്ഡ് റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ത്രീഡി പ്രിന്റിംഗ് , മൾട്ടിമീഡിയ ട്രൈനിംഗ് സെഷനുകളിലായി 50 വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്. പ്രിൻസിപ്പൽ എം .കെ .രാജി, പ്രധാനാദ്ധ്യാപകൻ ടി.കെ.ശാന്തകുമാർ, പി.പി. മനോഹരൻ, റഹ്മത്ത് ,പി.കെ അൻവർ, എ.ടി.എൽ കോ ഓർഡിനേറ്റർ മുഹമ്മദ് നിയാസ്, ജി.എസ്‌.രോഹിത്ത്,പി.പി.മുഹമ്മദ് ഫൈസൽ എന്നിവർ പ്രസംഗിച്ചു.