കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ജനുവരി 23 ന് നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം പ്രസിഡന്റ് എ.അലവി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർപേഴ്സൺ എം.കെ.നദീറ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.മൈമൂന, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ എൻ.അബൂബക്കർ, എൻ. ഷിയോലാൽ, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, ബാബു നെല്ലൂളി, പി.ശിവദാസൻ നായർ, മുംതസ് ഹമീദ്, ജയപ്രകാശ്, ടി.കെ മീന, എം.പി.ഹംസ, എ.കെ.ഷൗക്കത്ത് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി (ചെയർമാൻ), സി .ഡി .എസ് സൂപ്പർവൈസർ ജയശ്രീ (കൺവീനർ) .