പയ്യോളി: 11ാമത് സർഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേളയ്ക്ക് ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ തിരിതെളിഞ്ഞു. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. പയ്യോളി നഗരസഭാ ചെയർമാൻ വി .കെ .അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര ക്രാഫ്റ്റ് പവലിയൻ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗും നബാർഡ് പവലിയൻ നബാർഡ് ഡി.ഡി.എം മുഹമ്മദ് റിയാസും പൈതൃകം പവലിയൻ ഐ.സി.സി.എൻ സെക്രട്ടറി ജനറൽ ഡോ. വി. ജയരാജനും ഉദ്ഘാടനം ചെയ്തു. അതിഥികൾക്കുള്ള ഉപഹാര സമർപ്പണം യു.എൽ.സി.സി മാനേജിംഗ് ഡയറക്ടർ ഷാജു എസ് നിർവഹിച്ചു.
സ്വാഗത നൃത്തത്തോടെയാണ് ഉദ്ഘാടനം ആരംഭിച്ചത്. പയ്യോളി നഗരസഭാ കൗൺസിലർ മുഹമ്മദ് അഷ്രഫ്, ഡി.സി.എച്ച് എം.എസ്.ഇ.സി അസി. ഡയറക്ടർ ഡോ. സജി പ്രഭാകരൻ, വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് കെ. ആർ. വാഞ്ചീശ്വരൻ എന്നിവർ പ്രസംഗിച്ചു. സർഗാലയ ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി .പി. ഭാസ്‌കരൻ സ്വാഗതവും ജനറൽ മാനേജർ ടി. കെ. രാജേഷ് നന്ദിയും പറഞ്ഞു.