lockel
ഭിന്നശേഷി കുട്ടികളുടെ​ വിനോദയാത്ര​ സംഘടിപ്പിച്ചു​

​രാമനാട്ടുകര: വാഴയൂർ​ ഗ്രാമപഞ്ചായത്ത്​ ഭിന്നശേഷി കുട്ടികൾക്ക്​ വളാഞ്ചേരി​ ഫന്റാസിയ പാർക്കിലേക്ക് വിനോദയാത്ര​ സംഘടിപ്പിച്ചു.​ വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി .പി .വാസുദേവൻ ​ ഫ്ലാഗ് ഓഫ് ചെയ്തു. രണ്ട് ബസുകളിലാണ് യാത്ര ​ . വാഴയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കെ​. ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസിത ​, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ് ഫൗലദ്, ബഡ്സ് സപ്പോർട്ടിംഗ് കമ്മിറ്റി അംഗങ്ങളായ ജമീല കൊടമ്പാട്ടിൽ, രാജൻ .കെ .പി, സി.ഡി.എസ് ചെയർപേഴ്സൺ ബീന. കെ. തുടങ്ങിയവർ യാത്രയിൽ പങ്കെടുത്തു. രാവിലെ എട്ടുമണിക്ക് കാരാട് നി​ന്നാണ് യാത്ര ആരംഭിച്ച​ത് .​