news
കെ.ടി ജയിംസ് സംസാരിക്കുന്നു.

കുറ്റ്യാടി: നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റത്തിനെതിരെയും മാവേലി സ്റ്റോറിലെ ഭക്ഷ്യ വസ്തുക്കൾ കാലിയാക്കി ജന ജീവിതം പൊറുതിമുട്ടി ക്കുന്ന സർക്കാർ നീക്കത്തിനെതിരെയും മരുതോങ്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സായഹ്ന ധർണ നടത്തി.കെ.പി.സി.സി മെമ്പർ കെ ടി ജെയിംസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീധരൻ കക്കട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് , പി.എം ജോർജ്, ബ്ലോക്ക് പ്രസിഡന്റ് ജമാൽ കോരങ്കോട്ട്, പി.കെസുരേന്ദ്രൻ കെ.കെ പാർത്ഥൻ, മത്തത്ത് ബാബു, തോമസ് കാഞ്ഞിരത്തിങ്കൽ അമ്മദ് കോവുമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.