നാദാപുരം: വാണിമേൽ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജീവതാളം പദ്ധതിയുടെ ഭാഗമായി 'ആരോഗ്യ ജീവിതത്തിന് ചെറുധാന്യങ്ങളുടെ പ്രാധാന്യം' വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഷൈനി എ.പി. അദ്ധ്യക്ഷത വഹിച്ചു. സർക്കാറിന്റെ വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ മില്ലറ്റ് ബോധവത്കരണ ക്ലാസ് എടുത്തു. മെഡിക്കൽ ഓഫീസർ ഡോ. സഫർ ഇഖ്ബാൽ, ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജൻ, വി. രാധ, സി.പി. സതീഷ്, പി. വിജയരാഘവൻ, കെ. ദീപ, സി. ആരിഫ, എലിസബത്ത് ജോൺ, ഒ.പി.റീന എന്നിവർ പ്രസംഗിച്ചു.