കോഴിക്കോട്: കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ.കരുണാകരന്റെ പതിമൂന്നാം ചരമവാർഷികം ആചരിച്ചു. കാലത്ത് ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗം ബ്ലോക്ക് ട്രഷറർ ഏലിയാറ ആനന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജമാൽ മൊകേരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ പി.പി. അശോകൻ, കെ.കെ.രാജൻ, സി.ഗംഗാധരൻ , അരുൺ മൂയ്യോട്ട് , എ. ഗോപി ദാസ് , പി.പി.ഗോപിനാഥൻ, റാഷീദ് വട്ടോളി, ടി.വി. ദീലിപ് പ്രസംഗിച്ചു.