sagfd
കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസയേഷൻ അഞ്ചാമത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു

കോഴിക്കോട് : കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസയേഷൻ അഞ്ചാമത് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. ബി. ശ്രീകല അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ സംസ്ഥാന / ദേശീയ തലത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. കെ.ആർ.ടി.എ വൈസ് പ്രസിഡന്റ് പി.എം ലിനി രക്തസാക്ഷി പ്രമേയവും ജോയിന്റ് സെക്രട്ടറി കെ.ടി ഷിജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.ആർ.ടി.എ സംസ്ഥാന സെക്രട്ടറി വി. സജിൻ കുമാർ, കെ.എസ്.ടി.എ ജില്ലാ കമ്മറ്റി അംഗം കരുണൻ, കെ.എസ്.എസ്.ടി.യു ജില്ലാ സെക്രട്ടറി ദിനേശൻ, കെ.ആർ.ടി.എ സംസ്ഥാന സെക്രട്ടറി വി. സജിൻ കുമാർ എന്നിവർ പ്രസംഗിച്ചു.