കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി മുറിയനാൽ കൂടത്താലുമ്മൽ 14 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കാരുണ്യഭവനത്തിന്റെ (ബൈത്തുറഹ്മ) താക്കോൽദാനം ഇന്ന് കേരള സ്റ്റേറ്റ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി മുന്നിട്ടിറങ്ങി നിർമ്മിക്കുന്ന സംസ്ഥാനത്തെ തന്നെ ആദ്യ ബൈത്തുറഹ്മയാണ് കുന്ദമംഗലം പഞ്ചായത്ത് വനിതാ ലീഗ് കമ്മറ്റി നിർമ്മിച്ചിട്ടുള്ളത്.രണ്ട് ബാത്ത് അറ്റാച്ച്‌ഡ് റൂമുകളും, ഡൈനിങ്ങ് ഹാളും, കിച്ചണും, സ്റ്റെയർകെയ്സും,സിറ്റൗട്ടും, പോർച്ചും തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വീട് പണി പൂർത്തീകരിച്ചിരിക്കുന്നത്.