കോഴിക്കോട് : സ്‌കൂൾ പാചക തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, 250 കുട്ടികൾക്ക് ഒരു പാചക തൊഴിലാളി എന്ന അനുപാതം പുനസ്ഥാപിക്കുക, പാചക തൊഴിലാളികൾക്ക് പെൻഷൻ ഏർപ്പെടുത്തുക, ഓരോ ആറുമാസത്തിലും ഹാജരാക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് സർക്കാർ നേരിട്ട് നൽകുക ആവശ്യങ്ങൾ ഉന്നയിച്ച് സ്‌കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്)യുടെ നേതൃത്വത്തിൽ കുറ്റിച്ചൂൽ ഏന്തി പ്രതിഷേധിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ക്ഷാമബത്ത, വെയറ്റേജ്, 250 കുട്ടികൾക്ക് ഒരു പാചക തൊഴിലാളി എന്ന അനുപാതം എന്നിവ പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ എടുത്ത് മാറ്റിയിരുന്നു. ഇത് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ നാളുകളായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് കുറ്റിച്ചൂൽ പ്രതിഷേധവും സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് ടി.കെ ബാലഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.