കൊയിലാണ്ടി: സമഗ്ര ശിക്ഷാ കേരള ബി.ആർ.സി പന്തലായനി ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ഇൻക്ലൂസീവ് കലോത്സവം ‘കൂടെ‘ സംഘടിപ്പിച്ചു. എം.എൽ.എ ജമീല കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ബി.ആർ.സി ട്രെയിനറുമായ കെ ഷിജു അദ്ധ്യക്ഷത വഹിച്ചു. വർണ്ണാഭമായ ആഘോഷത്തിൽ പന്തലായനി ബി.ആർ. സി പരിധിയിലെ 60 കുട്ടികളും രക്ഷിതാക്കളും ബിആർ സി അംഗങ്ങളും പൊതുജനങ്ങളും പങ്കുചേർന്നു കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ക്രിസ്മസ് കേക്ക് മുറിച്ചു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. ബിആർസി ട്രെയിനർ ഉണ്ണികൃഷ്ണൻ, ജാബിർ എന്നിവർ പ്രസംഗിച്ചു.