ബാലുശ്ശേരി: കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയ നേതാക്കളെയും പൊലീസ് ടിയർ ഗ്യാസ് , ജലപീരങ്കി തുടങ്ങിയ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ബാലുശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മെമ്പർ കെ .രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കെ. പരീത്, വൈശാഖ് കണ്ണോറ, രാജേന്ദ്രൻ ചാക്യണ്ടി, സി.വി.ബഷീർ, ചർമ്മ സുധ, അഭിന കുന്നോത്ത്, അമൃത, റിലേഷ് ആശാരിക്കൽ , യു.കെ.വിജയൻ, വി.സി.ശിവദാസൻ, ഉണ്ണി മാധവൻ മണ്ണാം പൊയിൽ, സപ്തർ ആഷ് മി, ഫിറോസ് , ഷാനവാസ്. യു.കെ, തുടങ്ങിയവർ പ്രസംഗിച്ചു.