കൊയിലാണ്ടി: മഹാത്മ ദേശീയ തൊഴിലുറപ്പ് പദ്ധതി ഇരുനൂറ് ദിവസമായി വർദ്ധിപ്പിക്കണമെന്നും കാർഷിക മേഖലയുമായി തൊഴിലുറപ്പ് യോജിപ്പിക്കണമെന്നും കൂലി അറുനൂറ് രൂപയായി വർദ്ധിപ്പിക്കണമെന്നും മഹാത്മ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എച്ച്.എം.എസ് ജില്ലാ സമര പ്രഖ്യാപന കൺവെൻഷൻ ആവശ്യപ്പെട്ടു. എച്ച്.എം.എസ്. ദേശിയ കമ്മറ്റി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ജെ.എൻ. പ്രേം ഭാസിൻ.എം.പി. ശിവാനന്ദൻ കെ.കെ. കൃഷ്ണൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, പി വി നിഷ.പി.എം നാണു.ആർ.എം ഗോപാലൻ, ബേബി ബാല മ്പ്രത്ത്.കെ.പി കുഞ്ഞിരാമൻ ഒ എം.രാധാകൃഷ്ണൻ കെ പി.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.