kunnamangalamnews
ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ഇന്ത്യന്‍ സ്റ്റുഡന്‍റ് ഡിജിറ്റല്‍ ഫെസ്റ്റിലെ വിജയികൾക്ക് ദയാപുരം പാട്രണ്‍ സി.ടി. അബ്ദുറഹിമാൻ പുരസ്കാരം നൽകുന്നു

ചാത്തമംഗലം: വിവരസാങ്കേതികവിദ്യയുടെ നൂതനാശയങ്ങളും പ്രായോഗികതലങ്ങളും പരിചയപ്പെടുത്തിക്കൊണ്ട്, ദയാപുരം റസിഡന്‍ഷ്യൽ സ്കൂൾ സംഘടിപ്പിച്ച ഗ്ലോബൽ ഇന്ത്യൻ സ്റ്റുഡന്റ് ഡിജിറ്റൽ ഫെസ്റ്റ് സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടത്തിയ ഫെസ്റ്റിൽ ഇന്ത്യയ്ക്കകത്തും പുറത്തും നിന്നായി 43 സ്കൂളുകൾ പങ്കെടുത്തു. സമാപനസമ്മേളനത്തിൽ ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളേജ് അസി.പ്രൊഫസർ ഡോ. എന്‍.പി ആഷ് ലി ആമുഖപ്രഭാഷണം നടത്തി. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ദയാപുരം പാട്രണ്‍ സി.ടി അബ്ദുറഹിം, ഷെയ്ഖ് അൻസാരി ഫൌണ്ടേഷന്‍ വർക്കിംഗ് പ്രസിഡന്‍റ് പി.കെ അഹമ്മദ് കുട്ടി എന്നിവർ പുരസ്കാരം നല്കി.