കുന്ദമംഗലം: സംസ്ഥാനത്ത് ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക, സർക്കാർ സർവീസുകളിൽ ആനുപാതിക പ്രാതിനിധ്യം ഉറപ്പുവരുത്തുക മുദ്രാവാക്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി നടത്തുന്ന സെക്രട്ടേറിയറ്റ് വളയൽ സമരത്തിന്റെ ഭാഗമായി കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് ഇ.പി. ഉമർ കുന്ദമംഗലം നയിക്കുന്ന പ്രക്ഷോഭ ജാഥ കുന്ദമംഗലത്ത് സമാപിച്ചു. സമാപന സമ്മേളനം എഫ്.ഐ.ടി.യു നിർമാണ തൊഴിലാളി യൂനിയൻ സംസ്ഥാന പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ കൗൺസിൽ അംഗം മുനീബ് കാരക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. ജാഥ വൈസ് ക്യാപ്റ്റൻ ടി.പി. ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി ഇ.സി. റസാക്ക്, ജോ. സെക്രട്ടറി എം.എ. സുമയ്യ എന്നിവർ പ്രസംഗിച്ചു.