ffffffffffff
ചേളന്നൂർ ശ്രീനാരായണഗുരു കോളേജ് എൻ.എസ്.എസ് സപ്തദിന ക്യാമ്പ് എ .എം .എച്ച്. എസ്.എസ്സ് പൂവമ്പായിയിൽ പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടിക്കൃഷ്ണൻ നിർവ്വഹിക്കുന്നു

കോഴിക്കോട് : ചേളന്നൂർ ശ്രീനാരായണഗുരു കോളേജ് എൻ.എസ്.എസ് സപ്തദിന ക്യാമ്പിന് എ .എം .എച്ച്. എസ്.എസ്സ് പൂവമ്പായിയിൽ തുടക്കമായി. 29 വരെ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടിക്കൃഷ്ണൻ നിർവഹിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ പ്രകാശിനി എൻ. അദ്ധ്യക്ഷത വഹിച്ചു. സാജിത കൊല്ലർ കണ്ടി, റംലവട്ടത്ത്,പ്രൊഫ.(ഡോ) കുമാർ എസ്. പി , ഷെരീഫ കെ, മുരളിലാൽ എം, പത്മനാഭൻ, രാമദാസ് എൻ. പി എന്നിവർ പ്രസംഗിച്ചു. മാലിന്യമുക്തനാളേയ്ക്കായി യുവകേരളം എന്ന തീം അന്വർത്ഥമാക്കുന്ന സ്‌നേഹാരാമ നിർമ്മാണം അങ്ങാടിക്ലീനിംഗ്, ഡ്രയിനേജ്ക്ലീനിംഗ് ,മാലിന്യമുക്ത ക്യാമ്പയിനുകൾ എന്നിവയാണ് ഈ ക്യാമ്പിലൂടെ വൊളണ്ടിയേർസ് ചെയ്യുന്ന പ്രവർത്തനങ്ങൾ. പ്രോഗ്രാം ഓഫീസർ ജിതേഷ് സി.പി. സ്വാഗതവും ഡോ. ബിന്ദു എം. കെ നന്ദിയും പറഞ്ഞു.