ooooooooooo
യുവകലാസാഹിതി സംസ്ഥാന സംഗീത ക്യാമ്പിൽ ക്യാമ്പ് ഡയരക്ടര്‍ വി ടി മുരളി സംസാരിക്കുന്നു

കോഴിക്കോട് : മറ്റൊരാൾ ചിട്ടപ്പെടുത്തിയ സംഗീതത്തിൽ രൂപമാറ്റം വരുത്തുന്നത് നല്ല പ്രവണതയല്ലെന്ന് പിന്നണി ഗായകൻ വി.ടി. മുരളി. സാഹിത്യ മറിഞ്ഞ് സംഗീത നൽകുന്ന മഹാരഥന്മാരുടെ ശൈലി പുതിയ തലമുറ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുവകലാസാഹിതി സംസ്ഥാന സംഗീത ക്യാമ്പിൽ സംസാരിക്കുകയായിരുന്നു ക്യാമ്പ് ഡയരക്ടർ കൂടിയായ വി.ടി. മുരളി. ഡോ. കെ. എം. ഭരതൻ, ചെങ്ങന്നൂർ ശ്രീകുമാർ എന്നിവർ ക്ലാസ് നയിച്ചു.
രണ്ട് ദിവസമായി നടക്കുന്ന സംസ്ഥാന സംഗീത ക്യാമ്പിന്റെ സമാപന സമ്മേളന ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നാടകപ്രവർത്തകൻ വിൽസൺ സാമുവൽ നിർവഹിച്ചു. ഡോ. ശശികുമാർ പുറമേരി അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയരക്ടർ വി. ടി. മുരളി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി ആയിഷ ബീവി, വനിതാകലാസാഹിതി സംസ്ഥാന പ്രസിഡന്റ് അജിത നമ്പ്യാർ, ഇപ്റ്റ ജില്ലാ സെക്രട്ടറി സി. പി. സദാനന്ദൻ,ഗാനരചയിതാവ് ബാപ്പു വാവാട്, എ ഷാജു, വിജയകുമാർ പൂതേരി എന്നിവർ പ്രസംഗിച്ചു. അഷ്റഫ് കുരുവട്ടൂർ സ്വാഗതവും ടി .എം. സജീന്ദ്രൻ നന്ദിയും പറഞ്ഞു.