വാണിമേൽ: മലർവാടി റസിഡന്റ്‌സ് അസോസിയേഷൻ അയ്യങ്കി കരുകുളം മലബാർ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി. ശാരദ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി അജീഷ് ബാലകൃഷ്ണൻ, മലബാർ മെഡിക്കൽകോളേജ് ആൻഡ് റിസർച്ച് സെന്റർ പ്രതിനിധി ഡോ.അഖിൽ, സുനിതാഷാജി എന്നിവർ പ്രസംഗിച്ചു. ജനറൽ മെഡിസിൻ, ദന്തരോഗ വിഭാഗം, നേത്ര രോഗ വിഭാഗം, ത്വക് രോഗ വിഭാഗം എന്നിവയിലായി നടന്ന ക്യാമ്പിൽ ഇരുന്നൂറോളം പേർ ചികിത്സ തേടി. ഡോക്ടർമാർക്ക് സുനിൽ കെ.പി. സ്നേഹോപഹാരം നൽകി.