visdom
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി പയ്യോളി ഹൈസ്‌കൂൾ മൈതാനിയിൽ സംഘടിപ്പിച്ച ജില്ലാ ഫാമിലി കോൺഫറൻസ് സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യുന്നു

പയ്യോളി: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി 'വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം' പ്രമേയത്തിൽ പയ്യോളി ഹൈസ്‌കൂൾ മൈതാനിയിൽ ജില്ലാ ഫാമിലി കോൺഫറൻസ് സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി.അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. കെ.മുരളീധരൻ എം.പി, ടി.ടി.ഇസ്മായിൽ, എൻ.പി.ഷിബു, ദുൽകിഫ്ൽ എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ ജമാൽ മദനി ,വൈസ് പ്രസിഡന്റ് അഡ്വ.കെ.പി.പി.അബൂബക്കർ , യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.ഷാനിയാസ്, സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി സ്വാലിഹ് അൽ ഹികമി, അബ്ദുസലാം പോനാരി എന്നിവർ പ്രസംഗിച്ചു.